1. സഞ്ചാരം വെബ്സൈറ്റ് വഴി ടൂർ ബുക്ക് ചെയ്ത് ആദ്യ ഇൻസ്റ്റാൾമെൻറ് അടച്ചശേഷം അടുത്ത ഇൻസ്റ്റാൾമെൻറ് അടയ്ക്കുന്നത് എങ്ങനെയാണ്?
നിങ്ങളുടെ Username & Password ഉപയോഗിച്ച് ഈ വെബ്സൈറ്റിൽ Login ചെയ്യുക. തുടർന്ന് My Account-ൽ നിന്ന് നിങ്ങൾ ബുക്ക് ചെയ്ത ടൂറിന് നേരെയുള്ള ‘View Details‘ Button click ചെയ്യുക. തുടർന്ന് വരുന്ന പേജിലെ Instalments table-ൽ നിന്നും ‘Pay Now‘ Button click ചെയ്ത് അടുത്ത ഇൻസ്റ്റാൾമെൻറ് അടയ്ക്കാം.
(Enter Sancharam website → Login with Username & Password → Select My Account → From Current Booking Section, View Details → Installments → Pay Now)
2. Due Date-ന് മുൻപ് ഇൻസ്റ്റാൾമെൻറ് അടയ്ക്കാമോ?
തീർച്ചയായും അടയ്ക്കാം. നിങ്ങളുടെ Username & Password ഉപയോഗിച്ച് ഈ വെബ്സൈറ്റിൽ Login ചെയ്ത് My Account-ലൂടെ ഏത് ഇൻസ്റ്റാൾമെൻ്റും നേരത്തേ അടയ്ക്കാം.
3. ഓരോ ഇൻസ്റ്റാൾമെൻ്റും Due ആകുന്നതിനുമുമ്പ് അറിയിപ്പ് ലഭിക്കുമോ?
ഓരോ മാസത്തേയും ഇൻസ്റ്റാൾമെൻ്റ് Due ആകുന്നതിന് 24 മണിക്കൂർ മുമ്പ് അതുസംബന്ധിച്ച അറിയിപ്പ് E-mail വഴി നൽകുന്നതാണ്. My Account പേജിൽനിന്നും Installments – Due/Paid വിവരങ്ങൾ മനസിലാക്കാം.
4. ഇൻസ്റ്റാൾമെൻ്റ് അടയ്ക്കുന്നത് മുടങ്ങിയാൽ എന്ത് സംഭവിക്കും?
അതാത് മാസത്തെ ഇൻസ്റ്റാൾമെൻ്റ് നിശ്ചിത തീയതിക്കുമുമ്പ് അടയ്ക്കാത്തവർ ടൂറിൽ നിന്നും ഒഴിവാക്കപ്പെടും.
5. ടൂർ ക്യാൻസൽ ചെയ്യുകയോ ടൂറിൽ നിന്നും ഒഴിവാക്കപ്പെടുകയോ ചെയ്താൽ എത്ര തുക തിരികെ കിട്ടും?
സഞ്ചാരത്തിൻ്റെ Cancellation Policy അനുസരിച്ചുള്ള തുകയായിരിക്കും തിരികെ ലഭിക്കുക.
6. Due date കഴിഞ്ഞ് ഈ വെബ്സൈറ്റിലൂടെ Due ആയ ഇൻസ്റ്റാൾമെൻ്റ് അടയ്ക്കാൻ കഴിയുമോ?
ഇല്ല. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ +91 75 919 666 00 എന്ന നമ്പറിൽ കസ്റ്റമർ കെയർ ഡിവിഷനുമായി ബന്ധപ്പെടേണ്ടതാണ്.
7. യാത്രയ്ക്കുമുൻപ് ടൂർ നിരക്കിൽ മാറ്റം വരാൻ സാധ്യതയുണ്ടോ?
ഇന്ത്യൻ രൂപയുടെ വിദേശ വിനിമയ നിരക്കിൽ വർദ്ധനവ് ഉണ്ടായാലും വിസാ ചാർജുകൾ കൂടിയാലും ടൂർ നിരക്കുകളിൽ മാറ്റം വന്നേക്കാം.
8. ഒന്നിൽ കൂടുതൽ ടൂറുകൾ ഒരേസമയം ബുക്കുചെയ്യാൻ സാധിക്കുമോ?
ബുക്കുചെയ്യാം. ഓരോന്നിൻ്റെയും ഇൻസ്റ്റാൾമെൻ്റുകൾ My Account-ലൂടെ പ്രത്യേകം അടയ്ക്കേണ്ടതാണ്.
9. ബുക്ക് ചെയ്ത ടൂറിൽനിന്ന് എങ്ങനെ പിന്മാറാം?
ഈ വെബ്സൈറ്റിലെ Contact Us പേജുവഴി അറിയിപ്പുനല്കി ബുക്ക് ചെയ്ത ടൂറിൽനിന്ന് പിന്മാറാവുന്നതാണ്. അങ്ങനെ പിന്മാറുമ്പോൾ സഞ്ചാരത്തിൻ്റെ Cancellation Policy അനുസരിച്ചുള്ള തുകയായിരിക്കും തിരികെ ലഭിക്കുക.
10. എന്താണ് TCS? എന്തിനാണ് ആ തുക ഈടാക്കുന്നത്?
TCS എന്നാൽ Tax Collected at Source. സർക്കാർ നികുതിനിയമ പ്രകാരം അന്താരാഷ്ട്ര യാത്ര നടത്തുന്ന ഓരോ യാത്രക്കാരനിൽനിന്നും ഒരു തുക പിടിച്ച് അടയ്‌ക്കേണ്ടതാണ്. നിങ്ങൾ IT റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അതിൽ ഈ തുക അഡ്ജസ്റ്റ് ചെയ്യുന്നതായിരിക്കും. ടാക്സ് അടയ്ക്കാനില്ലെങ്കിൽ ഈ തുക Income Tax Department റീഫണ്ട് ചെയ്യുന്നതാണ്. ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപയിൽ താഴെ തുകയാണ് അന്താരാഷ്‌ട്ര യാത്രകൾക്ക് ചിലവഴിച്ചതെങ്കിൽ TCS 5% ആയിരിക്കും. 7 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ TCS 20% ആയിരിക്കും.
If you have any other questions, feel free to reach out to us. We’re here to help make your travel experience with Sancharam as seamless and enjoyable as possible.