Frequently Asked Questions (FAQ)

Study Tour FAQ

1. Study Tour എങ്ങനെ ബുക്ക് ചെയ്യാം?

ആദ്യം Parent details നൽകി ഒരു account സൃഷ്ടിച്ച് Login ചെയ്യുക. ആവശ്യമായ Study Tour തുറന്ന് Book Now തിരഞ്ഞെടുക്കുക. തുടർന്ന് Student Details, Parent Details, Billing Details എന്നിവ പൂരിപ്പിച്ച് Parental Consent & Declaration അംഗീകരിച്ചശേഷം payment പൂർത്തിയാക്കാം.

2. ടൂർ ബുക്കുചെയ്യുമ്പോൾ നൽകേണ്ട വിവരങ്ങൾ ഏതൊക്കെയാണ്?

വിദ്യാർത്ഥിയുടെ പേര്, Gender, Disabilities, Date of Birth, Class, Division, Aadhaar Number, State, District, School Name, Health Information, Medications, Food Preference എന്നിവ നൽകണം. വിവരങ്ങൾ School ID, Aadhaar എന്നിവയുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുക.

3. Student Aadhaar Number നിർബന്ധമാണോ?

അതെ. Booking-ൽ ഉൾപ്പെടുന്ന ഓരോ വിദ്യാർത്ഥിയുടെയും സാധുവായ 12-digit Aadhaar Number നൽകണം. Parent Declaration പൂർത്തിയാക്കാൻ Parent Aadhaar Number-ഉം Relationship With Student വിവരവും ആവശ്യമാണ്.

4. Parental Consent & Declaration എങ്ങനെ പൂർത്തിയാക്കാം?

Payment page-ൽ Terms of Service and Privacy Policy അംഗീകരിക്കുമ്പോൾ Parental Consent & Declaration തുറക്കും. മുൻകൂട്ടി നൽകിയ Parent, Student വിവരങ്ങൾ പരിശോധിച്ച് Parent Aadhaar Number, Relationship With Student എന്നിവ നൽകി Parental Consent & Declaration മുഴുവൻ വായിച്ചു മനസിലാക്കിയതായുള്ള checkbox ടിക്ക് ചെയ്യുക. അംഗീകരിച്ച declaration PDF ആയി download ചെയ്യാൻ കഴിയും. ഇതേ ഫോം ടൂർ ബുക്ക് ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ഇ മെയിലിലും അയച്ചുതരുന്നതാണ്. ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ഫോം, ടൂർ ബുക്കുചെയ്ത രക്ഷിതാവുതന്നെ ഒപ്പിട്ട് ടൂറിനു പങ്കെടുക്കാൻ വരുമ്പോൾ കുട്ടിയുടെ കൈവശം നിർബന്ധമായും കൊടുത്തുവിട്ടിരിക്കണം.

5. Parent WhatsApp Number നൽകേണ്ടതുണ്ടോ?

Parent Details-ൽ WhatsApp Number നിർബന്ധമാണ്. Phone Number തന്നെയാണ് WhatsApp Number എങ്കിൽ Same as phone number checkbox ഉപയോഗിക്കാം.

6. ടൂർ ഫീസ് ഇൻസ്റ്റാൾമെന്റായി അടയ്ക്കാമോ?

ടൂർ ഫീസ് മുഴുവനായി ഒരുമിച്ചും, ഇൻസ്റ്റാൾമെന്റായും അടയ്ക്കാം.

7. ടൂർ ബുക്ക് ചെയ്ത് ആദ്യ ഇൻസ്റ്റാൾമെൻറ് അടച്ചശേഷം അടുത്ത ഇൻസ്റ്റാൾമെൻറ് അടയ്ക്കുന്നത് എങ്ങനെയാണ്?

നിങ്ങളുടെ Username & Password ഉപയോഗിച്ച് ഈ വെബ്സൈറ്റിൽ Login ചെയ്യുക. തുടർന്ന് My Account-ൽ നിന്ന് നിങ്ങൾ ബുക്ക് ചെയ്ത ടൂറിന് നേരെയുള്ള View Details Button click ചെയ്യുക. തുടർന്ന് വരുന്ന പേജിലെ Instalments table-ൽ നിന്നും Pay Now Button click ചെയ്ത് അടുത്ത ഇൻസ്റ്റാൾമെൻറ് അടയ്ക്കാം.

(Enter Sancharam website → Login with Username & Password → Select My Account → From Current Booking Section, View Details → Installments → Pay Now)

8. ഓരോ ഇൻസ്റ്റാൾമെൻ്റും Due ആകുന്നതിനുമുമ്പ് അറിയിപ്പ് ലഭിക്കുമോ?

ഓരോ മാസത്തേയും ഇൻസ്റ്റാൾമെൻ്റ് Due ആകുന്നതിന് 24 മണിക്കൂർ മുമ്പ് അതുസംബന്ധിച്ച അറിയിപ്പ് E-mail വഴി നൽകുന്നതാണ്. My Account പേജിൽനിന്നും Installments - Due/Paid വിവരങ്ങൾ മനസിലാക്കാം.

9. Due Date-ന് മുൻപ് ഇൻസ്റ്റാൾമെൻറ് അടയ്ക്കാമോ?

തീർച്ചയായും അടയ്ക്കാം. നിങ്ങളുടെ Username & Password ഉപയോഗിച്ച് ഈ വെബ്സൈറ്റിൽ Login ചെയ്ത് My Account-ലൂടെ ഏത് ഇൻസ്റ്റാൾമെൻ്റും നേരത്തേ അടയ്ക്കാം.

10. ഇൻസ്റ്റാൾമെൻ്റ് അടയ്ക്കുന്നത് മുടങ്ങിയാൽ എന്ത് സംഭവിക്കും?

അതാത് മാസത്തെ ഇൻസ്റ്റാൾമെൻ്റ് നിശ്ചിത തീയതിക്കുമുമ്പ് അടയ്ക്കാത്തവർ ടൂറിൽ നിന്നും ഒഴിവാക്കപ്പെടും.

11. Due date കഴിഞ്ഞ് ഈ വെബ്സൈറ്റിലൂടെ Due ആയ ഇൻസ്റ്റാൾമെൻ്റ് അടയ്ക്കാൻ കഴിയുമോ?

ഇല്ല. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ +91 75 919 666 00 എന്ന നമ്പറിൽ കസ്റ്റമർ കെയർ ഡിവിഷനുമായി ബന്ധപ്പെടേണ്ടതാണ്.

12. Booking നൽകിയശേഷം Student അല്ലെങ്കിൽ Parent വിവരങ്ങൾ മാറ്റാനാകുമോ?

Booking നൽകിയശേഷം വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ കഴിയുന്നത്ര വേഗം +91 75 919 666 00 എന്ന നമ്പറിൽ Customer Care-നെ ബന്ധപ്പെടുക.

13. Study Tour-ന് ബാധകമായ Terms of Service എവിടെ കാണാം?

Study Tour booking-ന് ബാധകമായ വ്യവസ്ഥകൾ Study Tours Terms of Service പേജിലും cancellation സംബന്ധിച്ച വിവരങ്ങൾ Cancellation Policy പേജിലും ലഭ്യമാണ്.

14. ടൂർ ക്യാൻസൽ ചെയ്യുകയോ ടൂറിൽ നിന്നും ഒഴിവാക്കപ്പെടുകയോ ചെയ്താൽ എത്ര തുക തിരികെ കിട്ടും?

സഞ്ചാരത്തിൻ്റെ Cancellation Policy അനുസരിച്ചുള്ള തുകയായിരിക്കും തിരികെ ലഭിക്കുക.

15. ഒന്നിൽ കൂടുതൽ ടൂറുകൾ ഒരേസമയം ബുക്കുചെയ്യാൻ സാധിക്കുമോ?

ബുക്കുചെയ്യാം. ഓരോന്നിൻ്റെയും ഇൻസ്റ്റാൾമെൻ്റുകൾ My Account-ലൂടെ പ്രത്യേകം അട‌യ്ക്കേണ്ടതാണ്.

16. ബുക്ക് ചെയ്ത ടൂറിൽനിന്ന് എങ്ങനെ പിന്മാറാം?

ഈ വെബ്സൈറ്റിലെ Contact Us പേജുവഴി അറിയിപ്പുനല്കി ബുക്ക് ചെയ്ത ടൂറിൽനിന്ന് പിന്മാറാവുന്നതാണ്. അങ്ങനെ പിന്മാറുമ്പോൾ സഞ്ചാരത്തിൻ്റെ Cancellation Policy അനുസരിച്ചുള്ള തുകയായിരിക്കും തിരികെ ലഭിക്കുക.

17. ടൂർ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ 6 മുതൽ 10 വരെ ക്‌ളാസുകളേ ലിസ്റ്റ് ചെയ്യുന്നുള്ളൂ. മറ്റു ക്‌ളാസുകാർക്ക് ടൂറിന് അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണ്?

തുടക്കം എന്ന നിലയിൽ 6 മുതൽ 10 വരെ ക്‌ളാസുകാർക്കാണ് ഇപ്പോൾ ടൂറിൽ പങ്കെടുക്കാൻ അവസരം. മറ്റു ക്ളാസുകാർക്കുള്ള ടൂറുകൾ താമസിയാതെ അനൗൺസ് ചെയ്യുന്നതാണ്.

18. Transaction Charge എന്നാൽ എന്താണ്?

Transaction Charge സഞ്ചാരം ഈടാക്കുന്ന തുകയല്ല. ഓൺലൈൻ ആയി പണം ട്രാൻസ്ഫർ ചെയ്യുന്നതിന് Razorpay എന്ന payment gateway കമ്പനി ഈടാക്കുന്ന ചാർജാണ്‌. ഓൺലൈൻ ആയി എന്ത് പണമിടപാടുകൾ നടത്തിയാലും payment gateway കമ്പനികൾ Transaction Charge അല്ലെങ്കിൽ processing fee ഈടാക്കാറുണ്ട്.

If you have any other questions, feel free to reach out to us. We're here to help make your travel experience with Sancharam as seamless and enjoyable as possible.